About us

Kadambote History

കടമ്പോട്ട് കുടുംബം
മലപ്പുറം ജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിൽ ചെമ്മലശ്ശേരി അംശം/ദേശത്തിൽ ഒരു പുരാതന തറവാട് വീടാണ് കടമ്പോട്ട് വീട്. തറവാട് വീടും വസ്തു വകകളും കാലാ കാലങ്ങളായി വന്ന താവഴികളാൽ വിൽക്കുകയും അന്യാധീന പ്പെടുകയും ചെയ്തു. കടമ്പോട്ട് കുടുംബത്തിന്റെ ചരിത്രം ചികഞ്ഞു നോക്കുമ്പോൾ ഓർമയിൽ വരുന്ന ഏറ്റവും പ്രായമായ വ്യക്തി കടമ്പോട്ട് ലക്ഷ്മിയമ്മയാണ് 1965 ഇൽ ലക്ഷ്മിയമ്മ മരിക്കുമ്പോൾ ഏതാണ്ട് 80 വയസ്സ് പ്രായമുണ്ടായിരുന്നിരിക്കണം. വീടിന്റെ വടക്കേ മുറിയിലെ കട്ടിലിലായിരുന്നു മുത്തശ്ശിയുടെ വാസം.

നല്ല വെളുത്ത സുന്ദരിയായിരുന്ന മുത്തശ്ശിയുടെ കാലത്തു ബ്ലൗസ് ഉപയോഗിച്ചിരുന്നില്ല. കാതിൽ കിടന്നിരുന്ന വലിയ തോട ഞൻ ഓർക്കുന്നു. തുടയുടെ ഭാരം നിമിത്തം കാത്തിന്റെ ഓട്ട വലുതായി ഒരു വള്ളിപോലെ തൂങ്ങി കിടന്നിരുന്നത് ഞൻ ഓർക്കുന്നു. കുട്ടികളായ ഞങ്ങൾ മുത്തശ്ശിയുടെ അടുത്ത് ചെന്ന് ആ ചെവിയിൽ പിടിച്ചു വിളിക്കുമായിരുന്നു. അന്നേരം മുറിയുടെ മൂലയിൽ ചാരി വച്ചിരുന്ന ഊന്നു വടിയെടുത്തു ഞങ്ങളെ അടിക്കാൻ ഓടിക്കുമായിരുന്നു.

ലക്സ്മി മുത്തശ്ശിയുടെ ഏക മകളായിരുന്നു നാണിക്കുട്ടിയമ്മ. കടമ്പോട്ട് വീട്ടിനു അടുത്ത് തന്നെയുണ്ടായിരുന്ന പുല്ലാട്ട് കുടുംബത്തിലെ കുഞ്ഞിരാമൻ നായരാണ് നാണിക്കുട്ടിയമ്മയുടെ ഭർത്താവ്. അവർക്കു നാല് മക്കളായിരുന്നു. മൂന്നു പെണ്ണും ഒരാണും ലക്ഷ്മിക്കുട്ടി, പാറുക്കുട്ടി, കൃഷ്ണൻകുട്ടി, ദേവകി എന്നിവർ. ഇതിൽ മൂത്ത മകളായ ലക്ഷ്മിക്കുട്ടിയമ്മ 1918 ഇൽ തന്റെ 77 ആം വയസ്സിൽ മരിച്ചു. ഇന്ത്യൻ മിലിറ്ററിയിൽ ജോലി ചെയ്തിരുന്ന കൃഷ്ണൻ കുട്ടി നായർ 1973 ഇൽ ഉത്തർപ്രദേശിലെ ലക്‌നൗ വിൽ വെച്ച് മരിച്ചു. മരിക്കുമ്പോൾ 27 വയസ്സുണ്ടായിരുന്നു . 1953 ഇൽ തന്റെ 20 ആമത്തെ വയസ്സിൽ ലക്ഷ്മി ക്കുട്ടിയമ്മയുടെ വിവാഹം തിരുനാരായണ പുറത്തുള്ള ചുണ്ടേത്തൊടി ബാലൻ നായരുമായി നടന്നു. ബാലൻ നായരുടെ യദാർത്ഥ പേര് രാമൻ നായർ എന്നായിരുന്നു. വിവാഹ സമയത്തു 24 വയസ്സായിരുന്നു വിവാഹ ശേഷം കുണ്ടറക്കൻ പടിയിൽ സ്ഥലം വാങ്ങി വീട് വെക്കുകയും ഉപ ജീവനത്തിനായി ചായക്കട നടത്തുകയും ചെയ്തു. 1989 ഇൽ തന്റെ 78 ആം വയസ്സിൽ ബാലൻ നായർ മരിച്ചു.

ബാലൻ നായർ ലക്ഷ്മി കുട്ടിയമ്മ

ബാലൻ നായർ ലക്ഷ്മി കുട്ടിയമ്മ ദമ്പതികൾക്ക് പത്തു മക്കളാണ് ഏഴു പെണ്ണും മൂന്നു ആണും. രാമദാസ്, രാധ, സത്യഭാമ, ശാന്ത, വിലാസിനി, വത്സല, വേണു, നളിനി, കൃഷ്ണകുമാർ, ഷീല എന്നിവർ ഇവരെ പറ്റിയുള്ള വിവരങ്ങൾ താഴെ കൊടുക്കുന്നു.

രാമദാസ് (1955) – ഉഷമണി (1958)
രാധ (1957) – ഗോപാലൻ നായർ (1954)
സത്യഭാമ (1958) – late കുഞ്ഞൻ നായർ (1954)
ശാന്ത (1961) – ശ്രീധരൻ നായർ (1955)
വിലാസിനി – late ഗോപാലൻ നായർ
വത്സല – വിജയകുമാർ
വേണു – ഓമന
നളിനി – ഹരി
കൃഷ്ണകുമാർ – ദീപ
ഷീല – ബാബു